Wednesday, January 21, 2009

മോബൈല്‍ പ്രണയം


വളരെക്കാലത്തെ മോബൈല്‍ പ്രണയത്തിനു ശേഷം അവര്‍ പിരിയാന്‍ തീരുമാനിച്ചു. ഇനി ഒരിക്കലും ഫോണ്‍ വിളിക്കില്ലെന്ന ശപഥം എടുക്കാനോരുങ്ങവേ പെട്ടെന്ന് എന്തോ ഓര്‍ത്തുകൊണ്ട് അവന്‍


അവളെ വിലക്കി."വേണ്ടാ ........ജനുവരി മാസം കഴിഞ്ഞു പിരിയാം..." അത് കേട്ടു അവള്‍ :- വേണ്ടെടാ ഇനി ഒരു മടക്കയാത്ര വേണ്ട.................


അവന്‍ :- മടക്കയാത്രക്കൊന്നുമല്ല


അവള്‍ :- പിന്നെ.....?


അവന്‍ :-എന്റെ ബോണസ് കാര്‍ഡിന്റെ കാലാവധി ജനുവരി മുഴുവന്‍ ഉണ്ട്...... അത് വരെ നമുക്കു പ്രണയിക്കാം .... വെറുതെ കാര്ഡ് വേസ്റ്റ് ആക്കേണ്ടല്ലോ....!