Thursday, October 9, 2008

ഫ്ലാഷ് ബാക്ക്.......................


ഓര്‍മ്മയുടെ മുപ്പത് എം .എം ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ് സ്ക്രീനില്‍ ഒളിമങ്ങാത്ത ഒരു സീക്കിന്‍സ് . അമ്മയുടെ മടിയില്‍ കിടന്നു പാലുകുടിക്കുന്ന മൂന്ന് വയസ്സുകാരന്‍ ഉമ്മറത്തെ നരച്ച ചുമരിലേക്കു വെറുതെ കണ്ണോടിക്കവേ ഒരു ഫോട്ടോ കണ്ണിലുടക്കി. അതില്‍ പഴയ ആരിഫ്ലെക്സ് മുവി ക്യാമറയിലൂടെ നോക്കുന്ന വെള്ളയും വെള്ളയും ധരിച്ച ഒരു രൂപമായിരുന്നു.അമ്മേ അതാരാ?. അത് ഹരിമാമന്‍...സിനിമയിലാണ്. നിമിഷത്തില്‍ ആയിരിക്കണം കണ്ടു മതിയാകാത്ത ഒരു സ്വപനം പോലെ സിനിമയെന്ന മായികത അമ്മിഞ്ഞപ്പാലിന്റെ മധുത്തിനൊപ്പം രക്തത്തിലേക്ക് സന്നിവേശിച്ചത്. പഴയ ഇരുംബ് പെട്ടിയില്‍ അമ്മ സൂക്ഷിച്ചുവെച്ച നിറം മങ്ങിയ സിനിമ വാരികകളില്‍ നിന്നും ഹരിമാമന്‍ മനസിന്റെ സ്റ്റോറി ബോര്‍ഡിലെ ദൈവ സമാനമായ കഥാപാത്രമാവുകയായിരുന്നു. മഞ്ഞവേയില് നിറഞ്ഞ വൃചികത്തിലെ ഉച്ചയിലോന്നില്‍ മുത്തച്ചന്‍ വീട്ടിലേക്ക് തിരക്കിട്ട് കയറിവന്നു. വരുന്നു....വരുന്നു... ഹരി വരുന്നു.... അത് കേട്ട പാടെ വീട് മുഴുവന്‍ ഓടി നടന്നു വൃത്തിയാക്കാന്‍ അമ്മ പാടുപെട്ടു. അച്ഛന്‍ ഷര്‍ട്ട്‌ എടുത്തിട്ടു പുറകു വശത്തെ വഴിയിലൂടെ പീടികയിലെക്കൊടി. പലഹാരങ്ങള്‍ വാങ്ങിക്കൊണ്ടു വന്നു. ഉമ്മറത്തെ കസെരകള്‍ തുടച്ച് വൃത്തിയാക്കാന്‍ മുത്തച്ചനെ സഹായിക്കവേ പെട്ടെന്ന് കുളിച്ചൊരുന്ങാന്‍ അമ്മ ശാസിച്ചു. കുളിച്ചൊരുങ്ങി പുതിയ ടെര്‍ലിന്‍ ഷര്‍ട്ട്‌ ഇട്ടു മുത്തച്ഛന്റെ കയ്യില്‍ തൂങ്ങി റോഡ് വക്കില്‍ കാത്ത് കാത്തിരുന്നു. കണ്ണ് കഴക്കവേ റോഡിന്റെ അനന്തതയില്‍ നിന്നും ഒരു വെളുത്ത പൊട്ട്‌ കാറിന്റെ രൂപം പ്രാപിച്ചു. വരുന്നുണ്ട്........വരുന്നുണ്ട്.....മുത്തച്ഛന്‍ ഓര്‍മ്മിപ്പിച്ചു.സമീപത്ത് കിതച്ചു നിന്ന കാറിന്റെ ഡോര്‍ തുറന്നു വെള്ള ഷര്‍ട്ടും പാന്റും ധരിച്ച രൂപം മുതച്ചനോടു ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. കവലയില്‍ കൂടിനിന്ന ആളുകള്‍ അത്ബുതതൊടെ കാറിനെ വളഞ്ഞു.ആള്‍ക്കൂട്ടത്തെ മറികടന്നു ഞങ്ങള്‍ക്ക് അരികിലെത്തിയ ഹരിമാമന്‍ നാ‌ ല് വയസു കാരന്റെ കവിളില്‍ സ്നേഹത്തോടെ തലോടി. ദേവൂന്റെ മോന്‍ അല്ലെ....... എന്ന് ചോദിക്കേണ്ട കാര്യമില്ല മുഖത്ത് എഴുതി വെച്ചിരിക്കുന്നു...... ആരാധനയോടെ പിന്തുടരുന്ന ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ ഹരിമാമാനോപ്പം വീട്ടിലേക്ക് നടന്നപ്പോള്‍ നാലു വയസ്സുകാരന്‍ സിനിമയുടെ അതുല്യമായ മാണ്ട്രികതക്കുമുംബില്‍ അറിയാതെ കീഴടങ്ങുകയയിരുന്നോ...?. ആരണ്യകത്തിലെ അമ്രുതമ്ഗമയ പോലെ പഞാഗ്നിയില്‍ കടെന്ജെടുത പരിണയ മുദ്ര പോലെ കാലം മായ്ക്കാത്ത വീര ഗാഥകള്‍ സൃഷ്‌ടിച്ച സര്‍ഗ പ്രതിഭ ക്കൊപ്പമുള്ള യാത്രയുടെ ആരംഭം അതായിരിക്കാം.... ലാഭ നഷ്ടങ്ങളുടെ കണക്കെടുക്കരുത്... കാരണം യാത്ര തുടരുകയാണല്ലോ...അത് എന്നും ഇങ്ങനെ തുടര്‍ന്നിരുന്നെങ്ങില്‍ അനാദിയായി............. ഏന്‍ഡ് എന്ന് എഴുതി കാണിക്കാത്ത ഒരു ചലച്ചിത്രം പോലെ..................